യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കാണപെട്ട റെയിൽപാളത്തിനടുത്തായി കാർ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തൃക്കരിപ്പൂർ പേക്കടത്തെ പരേതനായ രാജന്റെ മകൾ അമൃതരാജ് (27) ആണ് മരിച്ചത്.


തൃക്കരിപ്പൂർ സ്റ്റേഷനിൽ നിന്നും ഇരുന്നൂർ മീറ്റർ വടക്ക് മാറി സെന്റ് പോൾസ് സ്കൂളിന് സമീപം റെയിൽവെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. ട്രാക്കിന് സമീപം കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ചന്തേര പൊലിസ് സ്ഥലതെത്തത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഗൾഫിലായിരുന്ന യുവതി ഏതാനും ആഴ്ചകൾക്ക് മുൻപ് നാട്ടിലെത്തിയതായിരുന്നു. കാഞ്ഞങ്ങാട് അരിമല ആശുപതിയിലെ നഴ്സായിരുന്ന അമൃതയുടെ വിവാഹം കഴിഞ്ഞത്. എഴ് മാസം മുൻപ് വിവാഹത്തോടനുബന്ധിച്ചാണ് ആശുപ്രതിയിൽ നിന്നും ജോലി ഒഴിവായത്. ആർ.ഡി.ഒ ഇൻക്വസ്റ്റ് നടത്തും.
A 27-year-old woman who arrived home weeks ago was hit by a train and found dead in an abandoned car kasargod